തിരുവനന്തപുരം : സൈന്യത്തിൽ നിന്നു വിരമിച്ചവരുടെയും ഫാമിലി പെൻഷൻകാരുടെയും പെൻഷൻ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായി ചെന്നൈയിലെ കണ്ട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തല അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 13, 14 തീയതികളിൽ പാലക്കാട് ജൈനമേട് എൻ.എൻ. കണ്വെണ്ഷൻ സെന്ററാണ് അദാലത്തിന്റെ വേദി.
ദേശസാൽകൃത ബാങ്കുകൾ, ട്രഷറി, പെൻഷൻ വിതരണ കാര്യാലയം എന്നിവ മുഖേന പെൻഷൻ വാങ്ങുന്ന കേരളത്തിലെ വിമുക്ത ഭടൻമാർ, വിരമിച്ച ഡിഫൻസ് സിവിലിയൻ, കമ്മീഷൻഡ് ഓഫീസർമാർ, ഇവരുടെ കുടുംബ/വിധവാ പെൻഷൻ പറ്റുന്ന അശ്രിതർ എന്നിവർക്ക് പെൻഷൻ സന്പന്ധിച്ച എന്തെങ്കിലും പരാതിയുണ്ടെ ങ്കിൽ അദാലത്ത് ഓഫീസിലേക്ക് അയ്ക്കാം. അപേക്ഷാ ഫോം www.cdach ennai.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 31 വരെ അപേക്ഷകൾ സമർപ്പിക്കാം.
അദാലത്ത് ഓഫീസർ, ഓഫീസ് ഓഫ് ദി കണ്ട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ്, 618, അണ്ണാശാലൈ, തേനാംപേട്ട്, ചെന്നൈ - 600018 എന്ന വിലാസത്തിൽ അയ്ക്കേണ്ടണ്ടതാണ്. ഡിസ്ചാർജ് ബുക്ക്, PP O/Corr.PPO , ബാങ്ക് പാസ്ബുക്ക് (ബാങ്കിന്റെ വിവരങ്ങൾ അടങ്ങിയ ആദ്യപേജും 2017 സെപ്റ്റംബർ വരെ അപ്ഡേറ്റ് ചെയ്ത അവസാന രണ്ടു പേജുകളും), മറ്റ് കത്തിടപാടുകൾ എന്നിവയുടെ പകർപ്പും പൂരിപ്പിച്ച അപേക്ഷയോടോപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 044-24349980 extn:135 (ഫാക്സ് : 044-24348142).
ഡിഫൻസ് പെൻഷൻ അദാലത്ത്
12:10 AM Oct 17, 2017 | Deepika.com