മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആറു പഞ്ചായത്തുകളിലും യുഡിഎഫിന്റെ വോട്ടുകളില്‍ ഇടിവുണ്ടായി. മണ്ഡലത്തിലെ പഞ്ചായത്തുകളായ ഊരകം: 3365, ഒതുക്കുങ്ങല്‍: 2647, എ.ആര്.നഗര്‍: 3349,വേങ്ങര: 5963, കണ്ണമംഗലം: 3392, പറപ്പൂര്: 4594 എന്നിങ്ങനെയാണ് യുഡിഎഫിനു ലഭിച്ച ഭൂരിപക്ഷം.
പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്നു വന്ന ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്റെ മരണത്തെതുടര്‍ന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചത്.
വിമതനേക്കാള് മുന്നിൽ നോട്ട
മലപ്പുറം: വേങ്ങരയില്‍ ലീഗ് വിമതന് ദുര്‍ബലപ്പെട്ടതു ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയായി. മുസ്ലിം ലീഗിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ അതൃപ്തിയെ തുടര്‍ന്നാണ് എസ്ടിയു നേതാവായ കെ. ഹംസ മല്‍സരരംഗത്തെത്തിയത്. ഹംസയെ പരമാവധി പ്രോല്‍സാഹിപ്പിച്ച് ലീഗ് വോട്ടുകളില്‍ ഭിന്നതയുണ്ടാക്കാന്‍ ഇടതുപക്ഷം ആവുന്നതും ശ്രമിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ഹംസക്ക് ലഭിച്ചത് 442 വോട്ടുകള്‍ മാത്രം. 502 വോട്ടുകള്‍ ലഭിച്ച നോട്ട ഹംസയെ പിന്നിലാക്കി.
ആറു പഞ്ചായത്തുകളിലും യുഡിഎഫ് വോട്ടുകൾ കുറഞ്ഞു
12:48 AM Oct 16, 2017 | Deepika.com