കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം തയാറായിക്കൊണ്ടിരിക്കുകയാണെന്നും എന്നു സമർപ്പിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലന്നും ഡിജിപി ലോക്നാഥ് ബെഹ്റ കൊച്ചിയിൽ പറഞ്ഞു.
ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ കുപ്രചാരണം നടത്തിയവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രത്യേക സംഘം ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്. സോളാർ കേസിൽ സർക്കാർ ഉത്തരവിറങ്ങിയ ശേഷം കേസുകൾ രജിസ്റ്റർ ചെയ്യും. ബലാത്സംഗ കേസ് പോലീസും അഴിമതി കേസ് വിജിലൻസുമായിരിക്കും അന്വേഷിക്കുക. സോളാർ കേസിൽ അറസ്റ്റുണ്ടാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു ഡിജിപി പ്രതികരിച്ചില്ല.
നടി ആക്രമിക്കപ്പെട്ട സംഭവം: കുറ്റപത്രത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്നു ഡിജിപി
12:24 AM Oct 16, 2017 | Deepika.com