കോട്ടയം: സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ എല്ലാ ഭാഗങ്ങളും പ്രസിദ്ധീകരിക്കാതെ സർക്കാരിനു വേണ്ടതു മാത്രം പുറത്തുവിടുന്നതു ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി. നിയമനടപടിയുമായി മുന്നോട്ടുപോകുന്നത് ഒരു ജനാധിപത്യ സർക്കാരിനു ഭൂഷണമാണോയെന്ന് ആലോചിക്കണം. സോളാർ റിപ്പോട്ടിലെ എല്ലാ വശങ്ങളുടെയും പ്രസക്ത ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ കുറ്റം പറയില്ലായിരുന്നു.
ടേംസ് ഓഫ് റഫറൻസിലെ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. കമ്മീഷൻ പറഞ്ഞുവെന്നുപറഞ്ഞു സർക്കാർ നിഗമനങ്ങളാണു കാണിച്ചിരിക്കുന്നത്. അതു കമ്മീഷൻ പറഞ്ഞതാണോയെന്ന് അറിയണമെങ്കിൽ റിപ്പോർട്ട് കിട്ടണം.. എങ്കിൽ മാത്രമേ നിയമപരവും വസ്തുതാപരമാണെന്നു പരിശോധിക്കാനും വിലയിരുത്താനും കഴിയൂ. അല്ലെങ്കിൽ അതിനെ വിമർശിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സോളാർ റിപ്പോർട്ട് അടർത്തിമാറ്റുന്നതു ശരിയല്ല: ഉമ്മൻ ചാണ്ടി
12:24 AM Oct 16, 2017 | Deepika.com