കേരള പ്രിന്റേഴ്സ് അസോസിയേഷൻ: അഗസ്റ്റിൻ പ്രസിഡന്റ്, വിജയൻ ജനറൽ സെക്രട്ടറി
11:57 PM Oct 15, 2017 | Deepika.com
കോട്ടയം: കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി പി.എ. അഗസ്റ്റിൻ കണ്ണൂർ, ജനറൽ സെക്രട്ടറിയായി വൈ. വിജയൻ തിരുവനന്തപുരം എന്നിവരെ തെരഞ്ഞെടുത്തു. പി.എം.എ. നാസർ കോഴിക്കോട് (ട്രഷറർ), കെ. ദേവരാജൻ കോഴിക്കോട്, എം.ജെ. ജേക്കബ് കൊല്ലം, മാത്യു കുറച്ചേരിൽ ആലപ്പുഴ, വി.കെ. ഗോവിന്ദൻകുട്ടി മലപ്പുറം, പി. അശോക് കുമാർ കോട്ടയം, ജോർജ് വർഗീസ് പത്തനംതിട്ട, പി.എം. ഹസൈനാർ എറണാകുളം (വൈസ് പ്രസിഡന്റുമാർ) വി. വേണുഗോപാലൻ നായർ തിരുവനന്തപുരം, ഷാജി ബാഹുലേയൻ കൊല്ലം, രാജീവ് ഉപ്പത്ത് തൃശൂർ, കെ വിനയരാജ് കണ്ണൂർ, ബിനു പോൾ എറണാകുളം, പി.ജി. റെജിമോൻ കോട്ടയം, എം. അനിൽകുമാർ പാലക്കാട് (സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു.