ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം ന്യുമോണിയ ബാധിച്ചെന്നു സംശയം

11:57 PM Oct 15, 2017 | Deepika.com
കോ​ട്ട​യം: പൂ​വ​ൻ​തു​രു​ത്തി​ലെ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വി​ട്ടു​ന​ല്കി. ന്യു​മോ​ണി​യ ബാ​ധി​ച്ചാ​ണു മ​രി​ച്ച​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണു അ​സം സ്വ​ദേ​ശി​യും പൂ​വ​ൻ​തു​രു​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​യു​മാ​യ ഗോ​വി​ന്ദി (19)നെ ​മ​രി​ച്ച നി​ല​യി​ൽ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ക​ഴി​ഞ്ഞു താ​മ​സ സ്ഥ​ല​ത്ത് എ​ത്തു​ന്പോ​ൾ ഗോ​വി​ന്ദി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്നു ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. വി​ശ​ദ​മാ​യ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യെ​ങ്കി​ൽ മാ​ത്ര​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​വു​ക​യോ​ള്ളു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.