കൊച്ചി: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് ജിഎസ്ടി കൗണ്‍സിൽ അംഗവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി.
ഇതു സംബന്ധിച്ച് നവംബർ 19ന് ഗുഹട്ടിയിൽ ചേരുന്ന ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ ചർച്ചചെയ്യുമെന്നും എറണാകുളം ഭാരത് ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ജിഎസ്ടി നടപ്പിലായതിനുശേഷം തുടക്കത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. പുതിയ പദ്ധതികൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രശ്നങ്ങൾ മാത്രമാണിത്.
അതു പരിഹരിക്കുന്നതിനുള്ള നടപടികൾ അടുത്ത ജിഎസ്ടി കൗണ്‍സിലിൽ ഉണ്ടാകും.
പെട്രോളിനും ഡീസലിനും ജിഎസ്ടി പരിഗണനയിൽ
07:35 AM Oct 13, 2017 | Deepika.com