കോട്ടയം: സംസ്ഥാനമൊട്ടാകെ 50 ക്ഷീര സോണുകൾ നടപ്പാക്കുന്നതിൽ മൂന്നു ക്ഷീര സോണുകൾ കോട്ടയത്തിനാണെന്നു ക്ഷീരവികസന മന്ത്രി കെ. രാജു പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കടുത്തുരുത്തി, വൈക്കം, ഉഴവൂർ എന്നീ മൂന്നു സോണുകളാണു ജില്ലയ്ക്കു അനുവദിച്ചിട്ടുള്ളത്. കാലിത്തീറ്റ നിർമാണ മേഖലയിൽ സ്വകാര്യ കന്പനികളുടെ ചൂഷണം ഒഴിവാക്കാൻ നടപടി സ്വീകരിക്കും. പാലിനൊപ്പം മുട്ടയുടെയും ഇറച്ചിയുടെയും ഉത്പാദനത്തിൽ സ്വയം പര്യാപ്ത നേടുകയാണ് ലക്ഷ്യം. ഒരു പഞ്ചായത്തിൽ അഞ്ചു കുടുംബശ്രീ യൂണിറ്റുകളെ വീതം തെരഞ്ഞെടുത്ത് ഒരു യൂണിറ്റിന് 1,000 കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്ത് അവയെ 45 ദിവസം പ്രായമാകുന്പോൾ വില നൽകി സർക്കാർതന്നെ ഏറ്റെടുക്കുന്ന പദ്ധതിയുടെ അനുമതിക്കായി ധനവകുപ്പിനു സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മൂന്നു ക്ഷീര സോണുകൾ കോട്ടയത്തിന്
07:35 AM Oct 13, 2017 | Deepika.com