ഇടുക്കി ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വെ ആരംഭിച്ചു
07:35 AM Oct 13, 2017 | Deepika.com
തിരുവനന്തപുരം: ഹൈക്കോടതിയുടെയും കേരള സര്‍ക്കാരിന്റെയും ഉത്തരവുകള്‍ പ്രകാരം സര്‍വെയും ഭൂരേഖയും വകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കിയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയിലും പീരുമേട്, ഏലപ്പാറ വില്ലേജുകളിലും ഒന്നാംഘട്ടം റീസര്‍വേ ആരംഭിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ സര്‍വെയിലൂടെയാണ് രേഖകള്‍ തയാറാക്കുന്നത്. സര്‍വെ ഉദ്യോഗസ്ഥരെത്തുമ്പോള്‍ വസ്തുവിന്റെ പട്ടയം, ആധാരം, കരമൊടുക്ക് രസീത് മുതലായവ ഹാജരാക്കുകയും ചെയ്യണം.