തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ടു പരസ്യമായ ചർച്ചയ്ക്കു തയ്യാറല്ലെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എഐസിസി നേതൃത്വം ഇന്നു തന്നോട് ഡൽഹിയിൽ എത്തുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതുകാര്യം ചർച്ച ചെയ്യാനാണ് എന്നറിയില്ല. ഡൽഹിയിലെത്തുമ്പോൾ കേരളത്തിലെ സംഘടനാപരമായ വിഷയങ്ങളും പാർട്ടി അഭിമുഖീകരിക്കുന്ന മറ്റു പ്രശ്നങ്ങളും ചർച്ച ചെയ്യുമെന്നാണു പ്രതീക്ഷ. കോണ്ഗ്രസ് കേന്ദ്ര നേതൃത്വത്തിനു സംസ്ഥാന ഘടകം സമർപ്പിച്ച കെപിസിസി അംഗങ്ങളുടെ പട്ടിക അന്തിമമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാർ: പരസ്യ ചർച്ചയ്ക്കില്ലെന്നു സുധീരൻ
02:36 AM Oct 13, 2017 | Deepika.com