ചങ്ങനാശേരി: ദീപികയും സർഗക്ഷേത്രയും മെഡിമിക്സും വേൾഡ് മലയാളി കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാപ് @ കാന്പസ് പദ്ധതിയുടെ ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം 13ന് രാവിലെ 9.30ന് സർഗക്ഷേത്ര കോണ്‍ഫറൻസ് ഹാളിൽ നടക്കും. ഡോ. വി.പി ഗംഗാധരൻ ശില്പശാല നയിക്കും.
കാൻസറിനെതിരേയുള്ള പ്രതിരോധവും ബോധവ്തകരണവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ക്യാപ് @ കാന്പസ്.ക്യാപ് @ കാന്പസ് പദ്ധതിയിൽ പങ്കുചേർന്നു പരിപാടികൾ സംഘടിപ്പിക്കാൻ സ്കൂൾ-കോളജുകളിൽനിന്നുള്ള അധ്യാപക പ്രതിനിധികൾക്കും ഇതര സംഘടനാ ഭാരവാഹികൾക്കും പരിശീലനത്തിൽ പങ്കെടുക്കാം.
ഇത്തിത്താനം ആയുഷ്യ സെന്ററിന്റെയും എസ്.എച്ച് കോണ്ഗ്രിഗേഷൻ ജ്യോതിസ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണു ശില്പശാല.ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, മെഡിമിക്സ് എംഡി ഡോ.എ.വി.അനൂപ്, ഡോ.വിജയ പുതുശേരി, സിസ്റ്റർ ക്രിസ്റ്റി, വർഗീസ് ആന്റണി എന്നിവർ പ്രസംഗിക്കും. എസ്ബി കോളജ് സോഷ്യോളജി വിഭാഗം, ചന്പക്കുളം പോരൂക്കര ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിൽനിന്നുള്ള വോളണ്ടിയർമാർ നേതൃത്വം നൽകും.
പരിശീലനം ഇന്ന്; ഡോ.വി.പി. ഗംഗാധരൻ നയിക്കും
02:29 AM Oct 13, 2017 | Deepika.com