മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങരയില്‍ അന്തിമകണക്ക് പ്രകാരം 1,22,610 പേര് വോട്ടവകാശം വിനിയോഗിച്ചു. 72.12 ശതമാനം പോളിംഗ്. 56,550 പുരുഷന്മാരും 66,030 സ്ത്രീകളും വോട്ടവകാശം വിനിയോഗിച്ചു.
വേങ്ങരയിലെ വോട്ടെണ്ണല്‍ 15ന് രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ നടക്കും. രാവിലെ 7.45ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂം നിരീക്ഷകന് അമിത് ചൗധരിയുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ തുറക്കും. കളക്ടര്‍ അമിത് മീണ, റിട്ടേണിംഗ് ഓഫീസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും. വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ ഒന്നില്‍ മൂന്ന് വീതം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിന് നിയോഗിക്കും.
ഒരു സൂപ്പര്‍വൈസര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവരെയാണ് നിയോഗിക്കുക. 42 പേര്‍ക്ക് പുറമേ 20 റിസര്‍വ് ഉദ്യോഗസ്ഥന്മാരെയും ഇതിന് നിയോഗിച്ചിട്ടുണ്ട്.
പോളിംഗ്
വേങ്ങര: 72.12 ശതമാനം
02:29 AM Oct 13, 2017 | Deepika.com