നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജ​നു​വ​രി​യി​ൽ; സോ​ളാ​ർ റി​പ്പോ​ർ​ട്ട് വ​ച്ചേ​ക്കും

02:29 AM Oct 13, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച ജ​​​സ്റ്റീ​​​സ് ശി​​​വ​​​രാ​​​ജ​​​ൻ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ജ​​​നു​​​വ​​​രി​​​യി​​​ൽ​​​ത്തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ​​​ച്ചേ​​​ക്കും. ജു​​​ഡീ​​​ഷൽ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ച് ആ​​​റു​​​ മാ​​​സ​​​ത്തി​​​ന​​​കം സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ഹി​​​തം സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ച​​​ട്ടം.

സ​​​രി​​​ത​​​യു​​​ടെ മൊ​​​ഴി അ​​​തേ​​​പ​​​ടി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ആ​​​റു​​​പേ​​​ജ് വ​​​രു​​​ന്ന ഈ ​​​മൊ​​​ഴി​​​യി​​​ലെ പ​​​ദ​​​പ്ര​​​യോ​​​ഗ​​​ങ്ങ​​​ൾ അ​​​തി​​​രു​​​ക​​​ട​​​ന്ന​​​വ​​​യാ​​​ണെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ പറഞ്ഞിരുന്നു.