തിരുവനന്തപുരം: ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ടു രാത്രി ജോലി നോക്കുന്ന പോലീസുകാർ പ്രകാശം പ്രതിഫലിക്കുന്ന സുരക്ഷാ ജാക്കറ്റുകളും തിളങ്ങുന്ന ബാറ്റണുകളും നിർബന്ധമായും ഉപയോഗിക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. ഹൈവേ പോലീസ് ഡ്യൂട്ടിയിലുള്ളവർക്കും ഇതു ബാധകമാണ്.
ഇരുട്ടിൽ തിളങ്ങുന്ന ബാറ്റണുകളും പ്രകാശം പ്രതിഫലിപ്പിക്കുന്ന ജാക്കറ്റുകളും രാത്രികാല ഗതാഗത ഡ്യൂട്ടി ചെയ്യുമ്പോൾ റോഡ് ഉപയോക്താക്കളുടെയും പോലീസുകാരുടെയും സുരക്ഷയ്ക്ക് അനിവാര്യമാണ്. എന്നാൽ, ഇതു പാലിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നിർദേശം.
രാത്രി ജോലി നോക്കുന്ന പോലീസുകാർക്കു സുരക്ഷാ ജാക്കറ്റുകളും ബാറ്റണും നിർബന്ധം
02:21 AM Oct 13, 2017 | Deepika.com