കൊച്ചി: ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോണ്ഗ്രസ് നാളെയും മറ്റന്നാളും നടത്തുന്ന വാഹന പണിമുടക്കിൽ ബസുടമാ സംഘടനകൾ പങ്കെടുക്കില്ലെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബുഎന്നിവർ അറിയിച്ചു. പ്രധാനമായും ലോറികളാണു പണി മുടക്കുക.
സമരത്തിൽ പങ്കെടുക്കുന്ന കാര്യം ഇന്നു തൃശൂരിൽ ലോറി ഉടമകളുടെ സംസ്ഥാന സമിതി യോഗം ചേർന്നു തീരുമാനിക്കുമെന്നു കേരള സ്റ്റേറ്റ് ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ. ജോണ് അറിയിച്ചു.
വാഹന പണിമുടക്കിൽ ചേരില്ലെന്നു ബസുടമകൾ
12:49 AM Oct 08, 2017 | Deepika.com