കൊച്ചി: ആദായനികുതി വകുപ്പ് നൽകിയ നോട്ടീസിന്റെ പേരിൽ തടഞ്ഞുവച്ച ബാധ്യതാരഹിത സർട്ടിഫിക്കറ്റ് ഉടൻ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. രണ്ട് മാസത്തിനകം പെൻഷൻ ആനുകൂല്യങ്ങളും നൽകണമെന്നും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി.മോഹനദാസ് ഉത്തരവിട്ടു.
സ്പെഷൽ തഹസിൽദാർ ഓഫീസിൽ ജീവനക്കാരനായിരുന്ന കെ.ടി മോഹനൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കുറുപ്പുംതറ എംപിഐപി സ്പെഷൽ തഹസിൽദാർ ഓഫീസിൽ ലാൻഡ് അക്വിസിഷൻ കേസുകളുമായി ബന്ധപ്പെട്ട് 2007-08 മുതൽ 2013-14 വരെ ആദായനികുതി ഈടാക്കി ഒടുക്കിയ തുക യഥാസമയം ഇ-ഫയലിംഗ് നടത്തിയിരുന്നില്ല. ഇതിനു പിഴയായി 2,26,300 രൂപ കേന്ദ്ര ആദായനികുതി വകുപ്പ് ഈടാക്കാൻ തീരുമാനിച്ചെങ്കിലും ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് ഈടാക്കി നൽകാനാണ് ലാൻഡ് റവന്യൂ കമ്മീഷണർ നിർദേശിച്ചത്.
ആദായനികുതി നോട്ടീസിന്റെ പേരിൽ തടഞ്ഞ സർട്ടിഫിക്കറ്റ് ഉടൻ നൽകണമെന്ന് കമ്മീഷൻ
12:42 AM Oct 08, 2017 | Deepika.com