കൊച്ചി: സ്വകാര്യ വാഹന ഉടമകൾക്കായി പുതിയ സംഘടന നിലവിൽ വരുന്നു. പ്രൈവറ്റ് വെഹിക്കിൾ ഓണേഴ്സ് അസോസിയേഷൻ ഓഫ് കേരള (പിവോക്) എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിരിക്കുന്ന സംഘടനയുടെ ആസ്ഥാനം കാലടിയാണ്. വാഹന സംബന്ധമായ പ്രശ്നങ്ങളിൽ ഉടമകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയാണ് സംഘടനയുടെ ലക്ഷ്യമെന്നു ചെയർമാൻ ബിനോയി ചെറിയാൻ വൈദ്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആർടിഒ, പോലീസ്, സർക്കാർ നിയമവ്യവസ്ഥ, വാഹനപണ സഹായ വ്യവസ്ഥകൾ, വാഹനം - വാങ്ങൽ വിൽക്കൽ, റോഡ് അപകടങ്ങൾ തുടങ്ങിയ മേഖലയിലാണ് സ്ഥാപനത്തിന്റെ സഹായം ലഭിക്കുക. അടിസ്ഥാന അംഗത്വ ഫീസ് 200 രൂപയും വാർഷിക ഫീസ് 200 മുതൽ 1000 രൂപ വരെയും ആണെന്നും ബിനോയി പറഞ്ഞു. സ്ഥാപനത്തിന്റെ സുസ്ഥിരമായ നടത്തിപ്പിനു വേണ്ടി ജനപ്രതിനിധികളെയും നിയമപാലകരെയും ഉൾപ്പെടുത്തിക്കൊണ്ട് ഭരണസമിതി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ വാഹന ഉടമകൾക്കായി സംഘടന
12:34 AM Oct 08, 2017 | Deepika.com