ശബരി ജാനകിക്ക് ഫോട്ടോഗ്രഫി പുരസ്കാരം
12:15 AM Oct 08, 2017 | Deepika.com
മലപ്പുറം : തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹ്യാദ്രി നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ 2017 ലെ വന്യജീവി ഫോട്ടോഗ്രഫി മത്സരത്തില്‍ ശബരി ജാനകിക്ക് ഒന്നാം സ്ഥാനം. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയ പറക്കും അണ്ണാന് എന്ന ചിത്രത്തിനാണ് പുരസ്കാരം. ഇന്നു തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന് അവാര്‍ഡ് നല്‍കും. മലപ്പുറം ജില്ലയിലെ മഞ്ചേരി എളങ്കൂര്‍ സ്വദേശിയായ ശബരി ജാനകി മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറാണ്. ഭാര്യ സബിന (ആരോഗ്യവകുപ്പ് ). മക്കള്‍ നന്ദ, നമിക.