തൃശൂർ: മാനസികാരോഗ്യ സംബന്ധിയായ ശാസ്ത്രീയവും സമഗ്രവും കാലികവുമായ റിപ്പോർട്ടിംഗിന് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ചാപ്റ്റർ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.
അച്ചടി മാധ്യമ വിഭാഗത്തിൽ കോട്ടയം മനോരമ ആരോഗ്യത്തിലെ സീനിയർ സബ് എഡിറ്റർ ആശാ തോമസ്, ദൃശ്യ മാധ്യമ വിഭാഗത്തിൽ കോഴിക്കോട് മീഡിയ വണ്ണിലെ ന്യൂസ് എഡിറ്റർ പി.കെ ശ്യാമകൃഷ്ണൻ എന്നിവർക്കാണ് അവാർഡുകൾ നൽകുക. അവാർഡ് 10 ന് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
മാനസികാരോഗ്യ റിപ്പോർട്ടിംഗ്: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
12:15 AM Oct 08, 2017 | Deepika.com