കാൽനടയാത്രക്കാരൻ സീബ്രാലൈനിൽ വാഹനമിടിച്ച് മരിച്ചു
12:15 AM Oct 08, 2017 | Deepika.com
രാമപുരം: കാൽനടയാത്രക്കാരൻ സീബ്രാലൈനിൽ വാഹനമിടിച്ച് മരിച്ചു. പെരുന്പാവൂർ ഐരാപുരം സ്വദേശി വാരിക്കാട്ട് തങ്കപ്പൻ(80) ആണ് മരിച്ചത്. പാലാ - തൊടുപുഴ റോഡിൽ പിഴക് പാലത്തിന് സമീപം മാനത്തൂർ സ്കൂൾ ജംഗ്ഷനിൽ സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ പാലാ ഭാഗത്തു നിന്നു വന്ന ഇന്നോവ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറോടെയാണ് അപകടം നടന്നത്. ഇയാൾ വീടിനു സ്ഥാനം കാണുന്നതിന് മാനത്തൂർ എത്തിയതായിരുന്നു.