യുഡിഎഫിന്റെ രാപകൽ സമരം അവസാനിച്ചു
01:25 AM Oct 07, 2017 | Deepika.com
തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച രാപകൽ സമരം അവസാനിച്ചു. തിരുവനന്തപുരത്തു കെപിസിസി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് നെയാറ്റിൻകര സനൽ, യുഡിഎഫ് ജില്ലാ ചെയർമാൻ ബീമാപ്പള്ളി റഷീദ്, വി.എസ്. ശിവകുമാർ എംഎൽഎ, കോണ്ഗ്രസ് നേതാക്കളായ തന്പാനൂർ രവി, ടി.ശരത്ചന്ദ്രപ്രസാദ് എന്നിവരും പ്രസംഗിച്ചു