കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 20-ാമത് ചൈതന്യ കാർഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും നവംബർ 22 മുതൽ 26 വരെ നടത്തും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിലാണു കാർഷിക മഹോത്സവം. സംസ്ഥാന സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും ആകാശവാണിയുടെയും പങ്കാളിത്തത്തോടെയാണു മേള സംഘടിപ്പിക്കുന്നത്. മേളയ്ക്കു മുന്നോടിയായി വാഹന വിളംബരസന്ദേശയാത്രയും സംഘടിപ്പിക്കും.
കാർഷിക മഹോത്സവത്തോടനുബന്ധിച്ചു കാർഷിക വിളപ്രദർശനം, പൊതുവിളപ്രദർശന മത്സരം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാർഷിക മത്സരങ്ങൾ, വിജ്ഞാനദായക സെമിനാറുകൾ, മുഖാമുഖം പരിപാടികൾ, നയന മനോഹരമായ കലാസന്ധ്യകൾ, സ്വാശ്രയസംഘ കലാവിരുന്നുകൾ, പൊതുമത്സരങ്ങൾ, പൗരാണിക കാർഷിക വിദ്യകളുടെ പ്രദർശനം, സ്കൂൾ എക്സിബിഷൻ, പൗരാണിക ഭോജന ശാല, മെഡിക്കൽ ക്യാന്പുകളും എക്സിബിഷനുകളും എന്നി വ ഉണ്ടാകും. ശാസ്ത്രപ്രദർശനം, ഇറുന്നൂറിൽപ്പരം പ്രദർശന വിപണന സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക്, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദർശനവും വിപണനവും, മത സാമൂഹ്യ രാക്ഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം, സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. പ്രദർശന വിപണന സ്റ്റാളുകൾ ക്രമീകരിക്കാനും അവസരമുണ്ട്. പ്രദർശന വിപണന സ്റ്റാളുകളുടെ ബുക്കിംഗ് 23നു രാവിലെ 10 മുതൽ ചൈതന്യയിൽ തുടങ്ങുമെന്ന് സെക്രട്ടറി ഫാ. സുനിൽ പെരുമാനൂർ അറിയിച്ചു.
സ്റ്റാളുകളുടെ ബുക്കിംഗിന്: 9446296410, 7909231108.
ചൈതന്യ കാർഷികമേള നവംബർ 22 മുതൽ
01:12 AM Oct 07, 2017 | Deepika.com