തിരുവനന്തപുരം: വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കെതിരേശബ്ദമുയർത്തിയതിനു മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയതിലെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി കെപിസിസിയുടെ നേതൃത്വത്തിൽ ഗൗരിക്കൊപ്പം കേരളം എന്ന പേരിൽ 12നു മാധ്യമ-സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും.
വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം വിജെടി ഹാളിലാണു പരിപാടി.
കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ അധ്യക്ഷതയിൽ ചേരുന്ന കൂട്ടായ്മ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. നടൻ നെടുമുടി വേണു, മാധ്യമപ്രവർത്തകരായ തോമസ് ജേക്കബ്, സി.ഗൗരിദാസൻ നായർ, എം.ജി രാധാകൃഷ്ണൻ, കെ.പി മോഹനൻ, ജി.രാജീവ്, സാംസ്കാരിക പ്രവർത്തകരായ സൂര്യകൃഷ്ണ മൂർത്തി, ഡോ.എം.ആർ.തമ്പാൻ എന്നിവർ പങ്കെടുക്കും. മൂന്നു മണി മുതൽ കവിയരങ്ങും സംഘടിപ്പിക്കും.
കെപിസിസിയുടെ മാധ്യമ -സാംസ്കാരിക കൂട്ടായ്മ 12നു തിരുവനന്തപുരത്ത്
01:12 AM Oct 07, 2017 | Deepika.com