തിരുവനന്തപുരം: ഘടകകക്ഷി മന്ത്രിമാരുടെതടക്കം എല്ലാ വകുപ്പുകളിലെയും പ്രവർത്തന പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു വിലയിരുത്തുന്നു. ഈ മാസം ഒൻപത്, പത്ത് തീയതികളിൽ എല്ലാ മന്ത്രിമാരുടെയും വകുപ്പുകളിലെ പ്രവർത്തന പുരോഗതി വിലയിരുത്താനും അവലോകനം നടത്താനുമായി മന്ത്രിമാരെയും വകുപ്പു മേധാവികളെയും മുഖ്യമന്ത്രി പ്രത്യേകമായി കാണും.
വകുപ്പു മന്ത്രിമാർ, പ്രധാനപ്പെട്ട പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ, ഗവണ്മെന്റ് സെക്രട്ടറിമാർ എന്നിവരടങ്ങിയ സംഘം വകുപ്പു തല പ്രവർത്തന പുരോഗതി അടക്കമുള്ള വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കണം. ഇതുവരെ സ്വീകരിച്ച നടപടികൾ കൂടാതെ ഇനി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും മുഖ്യമന്ത്രിയെ അറിയിക്കണം. ഓരോ മന്ത്രിമാരേയും ഒറ്റയ്ക്കൊറ്റയ്ക്കായാണു മുഖ്യമന്ത്രി കാണുന്നത്.
എല്ലാ വകുപ്പുകളിലെയും പ്രവർത്തനപുരോഗതി വിലയിരുത്താനൊരുങ്ങി മുഖ്യമന്ത്രി
01:12 AM Oct 07, 2017 | Deepika.com