തിരുവനന്തപുരം: നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും താൻ തെറ്റു ചെയ്തിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെറ്റു ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുള്ളതു കൊണ്ടാണ് സമഗ്രമായ അന്വേഷണത്തിനു നിർദേശിച്ചത്. വീഴ്ചയുണ്ടായിട്ടില്ല. എല്ലാവരെയും സ്വീകരിക്കുന്ന തുറന്ന സമീപനമാണു സ്വീകരിച്ചത്.
സോളാർ കമ്മീഷൻ റിപ്പോർട്ട് വേങ്ങര ഉപതെരഞ്ഞെടുപ്പിനെ ഒരുവിധത്തിലും സ്വാധീനിക്കില്ല. റിപ്പോർട്ടിനെറ്റി ആശങ്കയില്ല. റിപ്പോർട്ട് നൽകുന്നത് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. റിപ്പോർട്ട് പുറത്തുവരട്ടെയെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ട്, തെറ്റു ചെയ്തിട്ടില്ല: ഉമ്മൻ ചാണ്ടി
02:09 AM Sep 27, 2017 | Deepika.com