ഇ​ന്ധ​ന​ നികുതി ജി​എ​സ്ടിയി​ലാക്കണം: കേ​ന്ദ്ര​മ​ന്ത്രി പ്രധാൻ

01:57 AM Sep 27, 2017 | Deepika.com
തൃ​​​ശൂ​​​ർ: ഇ​​​ന്ധ​​​ന നികുതിയും ജി​​​എ​​​സ്ടിയിലാക്കേണ്ട​​​താ​​​ണെ​​​ന്നു കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ. ഇന്ധന നികുതി ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​​നു കീ​​​ഴി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നു വീ​​​ണ്ടും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​​ൽ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ണ്ട്. എ​​​ന്നാ​​​ൽ, നി​​​ല​​​വി​​​ലെ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​വു​​​ വ​​​രു​​​മെ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​നു​​​കൂ​​​ല സ​​​മീ​​​പ​​​ന​​​മ​​​ല്ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള​​​ത്. ഇ​​​ന്ധ​​​ന നി​​​കു​​​തി​​​യു​​​ടെ ന​​​ല്ലൊ​​​രു വി​​​ഹി​​​തം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​ൽ​​​ നികുതി കുറച്ചു പെ​​​ട്രോ​​​ൾ വി​​​ല കു​​​റ​​​യ്ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കു ക​​​ഴി​​​യും. കേ​​​ര​​​ള​​​ത്തി​​​ൽ വാ​​​റ്റ് 26 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ൾ 34 ശ​​​ത​​​മാ​​​ന​​​മാ​​​യി കൂ​​​ട്ടി. നി​​​കു​​​തി കു​​​റ​​​യ്ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ചി​​​ത തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​മു​​​ണ്ട് - അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.