ഇ-ബീ​റ്റ് ക്ര​മ​ക്കേ​ട് കേ​സ് നി​ല​നി​ൽ​ക്കി​ല്ല: വി​ജി​ല​ൻ​സ്

01:57 AM Sep 27, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ- ​​​ബീ​​​റ്റ് അ​​​ഴി​​​മ​​​തിക്കേസ് വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ട്. സ​​​മാ​​​ന​​​മാ​​​യ പ​​​രാ​​​തി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് നേ​​​ര​​​ത്തേ ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​വും ന​​​ട​​​ത്തി.

ഇ​​​തു നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ പാ​​​ലി​​​ച്ചു​​​ള്ള ടെ​​​ൻ​​​ഡ​​​റു​​​ക​​​ൾ ക്ഷ​​​ണി​​​ച്ച് ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നു.
2012 -13 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് ഇ- ​​​ബീ​​​റ്റ് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തി​​​ൽ ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യു​​​ടെ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​യെ​​ന്നും കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ര​​​വ​​​ധി ഐ​​​ടി സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കെ ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യ വൈ​​​ഫി​​​നി​​​റ്റി എ​​​ന്ന ക​​​മ്പ​​​നി​​​ക്കു നി​​​യ​​​മ​​​ങ്ങ​​​ളും ച​​​ട്ട​​​ങ്ങ​​​ളും ലം​​​ഘി​​​ച്ച് ടെ​​​ൻ​​​ഡ​​​ർ ന​​ൽ​​കി​​യ​​തു കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യാ​​​ണെ​​ന്നു​​മാ​​​ണു ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം.

മു​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, മു​​​ൻ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി ന​​​ളി​​​നി നെ​​​റ്റോ, ഡി​​​ജി​​​പി ബാ​​​ല​​​സു​​​ബ്ര​​​ഹ​​​മ​​​ണ്യം, ഐ​​​ജി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം , വൈ​​​ഫി​​​നി​​​റ്റി എം​​​ഡി എ​​​ന്നി​​​വ​​​രാ​​​ണ് എ​​​തി​​​ർ​​​ക​​​ക്ഷി​​​ക​​​ൾ.