പാലാ: ഗ്രീൻഫീൽഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ ഒക്ടോബർ 20 23 തീയതികളിലായി നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിനായുള്ള ലോഗോ പ്രകാശനം ചെയ്തു.
പാലാ സെന്റ് മേരീസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജോസ് കെ. മാണി എംപിയാണ് ലോഗോ പ്രകാശനം ചെയ്തത്. ഒളിന്പ്യൻ കെ.ജെ. മനോജ് ലാലിന് ലോഗോ നൽകിയാണ് പ്രകാശനകർമം നിർവഹിച്ചത്.നഗരസഭാധ്യക്ഷ ലീന സണ്ണി അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. അരവിന്ദാക്ഷൻ, പബ്ലിസിറ്റി കണ്‍വീനർ എസ്. സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ ജോസഫ്, ബെറ്റി റോയി, ഫിലിപ്പ് കുഴികുളം, വി.സി. ജോസഫ്, പിടിഎ പ്രസിഡന്റ് ബിജി ജോജോ, ഡിഇഒ തങ്കച്ചൻ, എഇഒ ജോസ് വർഗീസ്, പ്രിൻസിപ്പാൾ സിസ്റ്റർ റാണി ഞാവള്ളിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ റെയ്ന, ജയ്സണ്‍ മാന്തോട്ടം, ബൈജു കൊല്ലംപറന്പിൽ, ലോഗോ രൂപകല്പന ചെയ്ത മലപ്പുറം പൂക്കളത്തൂർ പിഎച്ച്എം ഹയർസെക്കൻഡറി സ്കൂൾ കൊമേഴ്സ് വിഭാഗം വിദ്യാർഥിനി ദിൽന ഷെറിനെ അഭിനന്ദിച്ചു.
സംസ്ഥാന സ്കൂൾ കായികോത്സവം: ലോഗോ പ്രകാശനം ചെയ്തു
01:48 AM Sep 27, 2017 | Deepika.com