കോട്ടയം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ കേരളകോണ്‍ഗ്രസിന്റെ നയം അടുത്തദിവസം പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി എംപി. പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ടല്ല തീരുമാനം വൈകുന്നത്. മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞടുപ്പുവേളയിൽ വർഗീയ ശക്തികൾക്കെതിരെയാണു കേരള കോണ്‍ഗ്രസ് തീരുമാനമെടുത്തത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അത്തരത്തിൽ തിരക്കിട്ട് തീരുമാനമെടുക്കേണ്ട സാഹചര്യമില്ല.
യുഡിഎഫ് വിടാൻ ചരൽക്കുന്ന് ക്യന്പിലെടുത്ത തീരുമാനം പുനപരിശോധിക്കാറായിട്ടില്ല. കുട്ടനാട്ടിൽ തോമസ് ചാണ്ടി ഭൂമി കയ്യേറിയോ എന്നതിൽ നിയമപരമായ റിപ്പോർട്ട് പുറത്തുവന്നാൽ തുടർനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
വേങ്ങരയിൽ കേരള കോണ്‍ഗ്രസ് നിലപാട് ഉടൻ: ജോസ് കെ. മാണി
01:48 AM Sep 27, 2017 | Deepika.com