കോഴിക്കോട്: മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാറിനെ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ (ഐഎൻഎസ്) കേരള റീജണൽ കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു.
ഐഎൻഎസ് ചെയർമാൻ അകില ഉർണാക്കറാണ് നിയമനവിവരം അറിയിച്ചത്. ഇന്ത്യൻ പത്രമാനേജ് മെന്റുകളുടെ കൂട്ടായ്മയാണ് ഐഎൻഎസ്. നാഷണൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻബിഎ) ദേശീയ വൈസ് പ്രസിഡന്റും ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ ഇന്ത്യ ചാപ്റ്റർ മാനേജിംഗ് കമ്മിറ്റി അംഗവുമാണ്.
എം.വി. ശ്രേയാംസ്കുമാർ ഐഎൻഎസ് കേരള റീജണൽ ചെയർമാൻ
01:35 AM Sep 27, 2017 | Deepika.com