കോട്ടയം: പബ്ലിക് റിലേഷൻസിന്റെ ഉപജ്ഞാതാവായ ഐവി ലെഡ് ബെറ്റർ ലീയുടെ പേരിൽ ഇന്റർനാഷണൽ പബ്ലിക് റിലേഷൻസ് അസോസിയേഷന്റെ ദേശീയ ശാഖ ഏർപ്പെടുത്തിയ പിആർ എക്സലൻസ് പുരസ്കാരം ജി. ശ്രീകുമാർ കരസ്ഥമാക്കി. എംജി യൂണിവേഴ്സിറ്റിയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഓർഗാനിക് ഫാമിംഗ് ആൻഡ്് സബ്റ്റെയിനബിൾ അഗ്രികൾച്ചർ നടപ്പിലാക്കുന്ന ജൈവ സാക്ഷരതാ യജ്ഞം ജൈവം 2017 പദ്ധതിയുടെ പ്രോഗ്രാം കോ ഓർഡിനേറ്ററാണ്.
പുരസ്കാരത്തുകയായ അരലക്ഷം രൂപയും കീർത്തിമുദ്രയും നവംബറിൽ ബംഗളൂരിൽ നടക്കുന്ന നാഷണൽ പി.ആർ. സമ്മിറ്റിൽ നൽകും.മോണ്ട്രിയോളിൽ 201 8ൽ നടക്കുന്ന വേൾഡ് പി.ആർ. കോണ്‍ഗ്രസിൽ പ്രബന്ധാവതരണത്തിനുള്ള ക്ഷണവും ശ്രീകുമാറിന് ലഭിച്ചിട്ടുണ്ട്.
എംജി യൂണിവേഴ്സിറ്റിയുടെ പിആർഒ, കെൽട്രോണ്‍ ഗ്രൂപ്പ് കന്പനികളുടെ ചീഫ് പിആർഒ, കെൽട്രോണ്‍ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ഓർഗനൈസേഷന്റെ മേധാവി തുടങ്ങിയ നിലകളിൽ ശ്രീകുമാർ പ്രവർത്തിച്ചിട്ടുണ്ട്.
ജി. ശ്രീകുമാറിന് പുരസ്കാരം
01:35 AM Sep 27, 2017 | Deepika.com