കൊച്ചി: പ്രമുഖ ബിസിനസ് സ്കൂളായ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പിന്റെ (സൈം) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള മരിയ ഫിലിപ്പ് മെമ്മോറിയൽ ഡിബേറ്റ് മത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ദിവ്യ ദേവസിയും ആൽഫി ടോമും ഒന്നാം സ്ഥാനം നേടി. തേവര സേക്രഡ് ഹാർട്ട് കോളജിലെ പ്രിയ അൽഫോൻസ മാത്യു, മിന്ന ജോർജ് എന്നിവർക്കാണ് രണ്ടാം സ്ഥാനം.
മികച്ച പ്രാസംഗികയായും പ്രിയ അൽഫോൻസ മാത്യു തെരഞ്ഞെടുക്കപ്പെട്ടു. സോണൽ ലെവലിൽ 47 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഒന്പത് ടീമുകളാണ് ഫൈനലിൽ പ്രവേശിച്ചത്. ലിഡ ജേക്കബ്, മിനി മോനേഷ്, എസ്.ബിന്ദീഷ്, എം.പി.ജോസഫ് എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. സമ്മാനദാന ചടങ്ങിൽ സൈം സ്ഥാപക പ്രിൻസിപ്പൽ ഡോ.ജെ.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ഡോ.സെബാസ്റ്റ്യൻ പോൾ സമ്മാനങ്ങൾ വിതരണം ചെയ്തു. സൈം കൊച്ചി ഡയറക്ടർ ഡോ.മനോജ് വർഗീസ്, പൂർണിമ തുടങ്ങിയവർ പ്രസംഗിച്ചു.
ദിവ്യ ദേവസിയും ആർഫി ടോമും ജേതാക്കൾ
01:35 AM Sep 27, 2017 | Deepika.com