ഡോ. മോഹൻ മാത്യുവിനു പുരസ്കാരം
01:35 AM Sep 27, 2017 | Deepika.com
കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ 2017-ലെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള പുരസ്കാരത്തിന് എറണാകുളം വിപിഎസ് ലേക് ഷോർ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം മേധാവി ഡോ. മോഹൻ എ. മാത്യു അർഹനായി. ലോക ഹൃദയദിനത്തോടനുബന്ധിച്ചു കലൂർ റിന്യൂവൽ സെന്ററിൽ 29നു രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡി. ബാബു പോൾ പുരസ്കാരദാനം നിർവഹിക്കും.