തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് ആവശ്യമായ സഹായം നൽകാൻ തയാറാണെന്നു ഷാർജ ഭരണാധികാരി ഡോ. ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി . ഈ മേഖലയിൽ ഭാവിയിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും ആശയപരമായും സാമ്പത്തികമായും വേണ്ട സഹായം നൽകും. നൂറ്റാണ്ടുകളായി കേരളത്തിലെയും ഷാർജയിലെയും ജനത പരസ്പരം സഹകരിച്ചു കഴിയുകയാണ്.
കഴിഞ്ഞ ആറു പതിറ്റാണ്ടായി ഈ ബന്ധത്തിന്റെ തീവ്രത വർധിച്ചു. നമ്മുടെ കഴിവുള്ള ബിരുദധാരികളുടെ സർഗപരവും നൂതനവുമായ ആശയങ്ങളാണ് സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഏറ്റവും ആവശ്യമായ ചേരുവകകളെന്നും സുൽത്താൻ അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സഹായം നല്കും
01:35 AM Sep 27, 2017 | Deepika.com