തിരുവനന്തപുരം: സർക്കാർ നഴ്സിംഗ് കോളജുകളിലെയും സ്വകാര്യ സ്വാശ്രയ/സഹകരണ നഴ്സിംഗ് കോളജുകളിലേയും പിജി നഴ്സിംഗ് കോഴ്സുകളിലേയ്ക്കുളള രണ്ടാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള ഫീസ് അതത് കോളജുകളിൽ ഒടുക്കി അലോട്ട്മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുളള രേഖകൾ സഹിതം ബന്ധപ്പെട്ട കോളജുകളിൽ ഹാജരായി 28 ന് വൈകുന്നേരം അഞ്ചിനു മുന്പ് പ്രവേശനം നേടണം.കുടുതൽ വിവരങ്ങൾക്കു താഴെപ്പറയുന്ന ഹെൽപ്പ് ലൈൻ നമ്പരുകളിൽ ബന്ധപ്പെടാം. 04712339101, 2339102, 2339103
എംഎസ്സി നഴ്സിംഗ്: രണ്ടാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ്
01:28 AM Sep 27, 2017 | Deepika.com