പാലാ: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷന്റെ സ്പെഷാലിറ്റി ഡോക്ടർമാരുടെ കൂട്ടായ്മയായ അക്കാദമി ഓഫ് മെഡിക്കൽ സ്പെഷാലിറ്റിസീന്റെ സംസ്ഥാന സമ്മേളനം പാലായിൽ നടന്നു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി. പ്രദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രമേഹം ,കൊളസ്ട്രോൾ, കിഡ്നി രോഗങ്ങൾ, ലൈംഗിക ശേഷിക്കുറവ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ചികിത്സയെ സംബന്ധിച്ച ആധുനിക ഉപകരണങ്ങളെക്കുറിച്ചും പ്രഭാഷണങ്ങൾ നടന്നു.
ഡോ. ഉണ്ണിക്കൃഷ്ണൻ, ഡോ.ജയിംസ് ജോസ്, ഡോ.ദീപക് കെ.ജമാനി, ഡോ.ജോർജ് കോശി. ഡോ.തോമസ് ചെറിയാൻ,ഡോ. റിദിദാസ് ഗുപ്ത, ഡോ.വി.പി. വിപിൻ, ഡോ.ടി.ആർ. രാധ എന്നിവർ ക്ലാസുകൾ നയിച്ചു. ഡോ. പി.വി. രാമചന്ദ്രൻ, ഡോ.നീരജ് മാധവൻ എന്നിവർക്ക് അവാർഡുകൾ സമ്മാനിച്ചു. ചെയർമാൻ ഡോ. സുരേന്ദ്രബാബു അധ്യക്ഷതവഹിച്ചു. ജി. ഹരീഷ് കുമാർ, ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സിറിയക് തോമസ്, ഡോ.വി.ജെ.വർക്കി, ഡോ.ശബരിനാഥ്, ഡോ.അലക്സ് ബേബി എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ സംസ്ഥാന സമ്മേളനം
12:52 AM Sep 25, 2017 | Deepika.com