ചങ്ങനാശേരി: മദ്യമെന്ന മഹാ വിപത്തിനെതിരേ പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ആരാധനാലയങ്ങളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമുള്ള മദ്യശാലകളുടെ ദൂരപരിധി കുറച്ച നടപടിയിലും പുതിയ മദ്യനയത്തിലും പ്രതിഷേധിച്ച് ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടന്ന കരിദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ടോമി ഇളന്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ജോസ് മുകളേൽ, സംസ്ഥാന സെക്രട്ടറി സൈബി അക്കര തുടങ്ങിയവർ പ്രസംഗിച്ചു. അതിരൂപത ജനറൽ സെക്രട്ടറി ജാൻസണ് ജോസഫ് പ്രമേയം അവതരിപ്പിച്ചു.
മദ്യമെന്ന മഹാവിപത്തിനെതിരേ പൊതുസമൂഹം ഉണരണം: ആർച്ച്ബിഷപ് മാർ പെരുന്തോട്ടം
12:42 AM Sep 25, 2017 | Deepika.com