രാജപുരം(കാസർഗോഡ്): ആഗോള ക്നാനായ യുവജന സമ്മേളനം-ഐക്യം 2017 നെവരവേല്ക്കാന് രാജപുരം ഒരുങ്ങി. ഈമാസം 29, 30 തീയതികളിലാണ് സമ്മേളനം. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 2000 യുവജന പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, തലശേരി അതിരൂപത നിയുക്ത മെത്രാൻ മോണ്‍. ജോസഫ് പാംപ്ലാനി, സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ്, ബേബി ജോണ്‍ കലയന്താനി, ഫ്രാന്‍സിസ് പെരേര എന്നിവര്‍ സംസാരിക്കും.
സമ്മേളനത്തിൽ കത്തോലിക്കാ സഭയുമായും ക്നാനായ സമുദായവുമായും ബന്ധപ്പെട്ട് പാനൽ ചര്‍ച്ചകളും നടക്കും. സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ നടക്കുന്ന റെക്സ് ബാന്‍ഡിന്റെ സംഗീതപരിപാടിയാണ് സമ്മേളനത്തിന്റെ ഒരു ആകര്‍ഷണം.
സമ്മേളനത്തിനെത്തുന്നവർക്കുള്ള താമസസൗകര്യം രാജപുരം ഫൊറോനയ്ക്കു കീഴിലെ വീടുകളിലും സ്ഥാപനങ്ങളിലുമായിട്ടായിരിക്കും ഏർപ്പെടുത്തുക.
കത്തോലിക്കാസഭ രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കുന്ന ആഗോള യുവജന സമ്മേളനത്തിന്റെ ചുവടുപിടിച്ച് കോട്ടയം അതിരൂപത സംഘടിപ്പിക്കുന്ന ആഗോള ക്നാനായ യുവജന സമ്മേളനമാണ് ഐക്യം 2017 എന്ന് രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയ വികാരി ഫാ. ഷാജി വടക്കേത്തൊട്ടി അറിയിച്ചു. ഐക്യം 2017 നെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി കെസിവൈഎല്‍ അംഗങ്ങള്‍ രാജപുരം ഹോളിഫാമിലി ദേവാലയത്തിന് മുന്നില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പ്രസിഡന്റ് അബില്‍ പൂഴിക്കാല, മനു ബേബി ഒരപ്പാങ്കല്‍, ടോമി പറമ്പടത്തുമല, ലിയോ, സ്വപ്ന, മെല്‍ന, ബെഞ്ചമിന്‍, ജോയ്മോന് എന്നിവര്‍ നേതൃത്വം നല്കി.
ക്നാനായ യുവജന സമ്മേളനം: രാജപുരം ഒരുങ്ങുന്നു
12:42 AM Sep 25, 2017 | Deepika.com