വീരേന്ദ്രകുമാറിന് പി.ഗംഗാധരൻ പുരസ്കാരം സമ്മാനിച്ചു
12:29 AM Sep 25, 2017 | Deepika.com
പള്ളുരുത്തി: സ്വാതന്ത്ര്യസമരസേനാനിയും നിയമസഭാംഗവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.ഗംഗാധരന്റെ സ്മരണയ്ക്കായി എർപ്പെടുത്തിയ പുരസ്കാരം എം.പി. വീരേന്ദ്രകുമാറിനു പ്രഫ.എം.കെ.സാനു സമ്മാനിച്ചു. ഇന്നലെ രാവിലെ 10.30 ന് പള്ളുരുത്തി എസ്ഡിപിവൈ സ്കൂൾ ഹാളിൽ നടന്ന സമ്മേളനം സംഗീതസംവിധായകൻ എം.കെ. അർജുനൻ ഉദ്ഘാടനംചെയ്തു.