മാങ്കുളം: ദുരൂഹ സാഹചര്യത്തിൽ തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിവാസി വിദ്യാർഥിനി മരിച്ചു. താളുംകണ്ടം ട്രൈബൽ സെറ്റിൽമെന്റിലെ രവിയുടെ മകൾ ശാലിനി (16)യാണ് മരിച്ചത്. മാങ്കുളം സെന്റ് മേരീസ് ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർഥിനിയാണ്.
കഴിഞ്ഞദിവസം വീട്ടിൽ സഹോദരങ്ങളുമായി സംസാരിച്ചിരുന്ന ശാലിനിക്ക് വീട്ടുമുറ്റത്തുവച്ച് ആരോ മുഖത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയശേഷം ഓടിപ്പോയെന്നാണ് പോലീസിന് നൽകിയ മൊഴി. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല. സഹോദരങ്ങൾ: ശാന്തിനി, നന്ദിനി, രേണു.
തീപ്പൊള്ളലേറ്റ ആദിവാസി വിദ്യാർഥിനി മരിച്ചു
12:29 AM Sep 25, 2017 | Deepika.com