തിരുവനന്തപുരം: മതംമാറി ഹാദിയയായി മാറിയ അഖിലയുടെ കേസിൽ വനിതാ കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കും. ഹാദിയയെയും മാതാപിതാക്കളെയും സന്ദർശിച്ചു വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കാനുള്ള അനുവാദം തേടിയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഹാദിയ അവകാശലംഘനം നേരിടുന്നുവെന്നു പരാതിയുണ്ടായ സാഹചര്യത്തിലാണു തീരുമാനമെന്നു സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.
അഖില കേസ്: വനിതാ കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കും
12:29 AM Sep 25, 2017 | Deepika.com