അടിമാലി: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അടിമാലി മന്നാങ്കാല പരേതനായ ഹസന്റെ (പട്ടളായിൽ മുസ് ലിയാർ) ഭാര്യ ആമിന (62) യാണ് മരിച്ചത്. ശനിയാഴ്ച അയൽവാസിയായ യുവതിയെ ആശുപത്രിയിൽ കണ്ട് മടങ്ങുംവഴി ലൈബ്രറി റോഡിൽ ആമിനയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
റോഡിൽ രക്തം വാർന്നു കിടന്ന ആമിനയെ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയശേഷം വിദഗ്ധ ചികിൽസയ്ക്കായി കോലഞ്ചേരിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. അടിമാലി പോലിസ് മേൽനടപടികൾ സ്വീകരിച്ചു. കബറടക്കം അടിമാലി ടൗണ്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മൂവാറ്റുപുഴ കാഞ്ഞിരാംതടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷെറീന, സൽമ, ഷെമീർ. മരുമക്കൾ: നിസാർ, ഷെരീഫ്, റെജീന.
ബൈക്കിടിച്ചു പരിക്കേറ്റ വീട്ടമ്മ മരിച്ചു
12:29 AM Sep 25, 2017 | Deepika.com