കോട്ടയം: ക്രൈസ്തവ സഭകളിലെ സ്ത്രീകൾ സഭാഭേദമെന്യേ ഒരുമിച്ചുവന്നു പ്രവർത്തിക്കുന്നതിനും സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾക്കും വിവേചനകൾക്കും എതിരെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനുമുള്ള പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള സ്ത്രീകളുടെ സമ്മേളനം കോട്ടയത്തു നടന്നു.
ഇന്ത്യൻ ക്രിസ്ത്യൻ വിമൻസ് മൂവ്മെന്റ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ കേരള ഘടകമാണ് രൂപം കൊണ്ടത്.എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ പ്രഫ. ശാരദക്കുട്ടി, പ്രഫ. ഡോ. സി. നോയൽ റോസ്, ഡോ. സൂസൻ തോമസ് എന്നിവർ വിഷയത്തെപ്പറ്റി പ്രസംഗിച്ചു.
ഡോ. കൊച്ചുറാണി ഏബ്രഹാം, ഓമന മാത്യു, ഡോ. ജെയ്സി കരിങ്ങാട്ടിൽ, ഷീബ തരകൻ, ഷിജി വർഗീസ്, ശാന്തി മത്തായി എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.
ഇന്ത്യൻ ക്രിസ്ത്യൻ വിമൻസ് മൂവ്മെന്റ് കേരള ഘടകം രൂപീകരിച്ചു
12:31 AM Sep 24, 2017 | Deepika.com