പീഡനശ്രമം: കോച്ച് അറസ്റ്റിൽ
12:14 AM Sep 24, 2017 | Deepika.com
കണ്ണൂർ: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച അത്ലറ്റിക് കോച്ചിനെ പോലീസ് അറസ്റ്റ് ചെയ്തു. വിമുക്തഭടനും കരാറടിസ്ഥാനത്തിൽ ജോലിക്കാരനുമായ വാരം സ്വദേശി മുരളീധരനെയാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. യുപി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.