ഷാർജ ഭരണാധികാരി ഇന്ന് എത്തും
12:00 AM Sep 24, 2017 | Deepika.com
തിരുവനന്തപുരം: ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സിൽ അംഗവുമായ ഡോ. ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇന്നു മുതൽ 28 വരെ കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് 4.30ന് അദ്ദേഹം തിരുവനന്തപുരത്തെത്തും. 28ന് സുൽത്താൻ മടങ്ങും.