തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞാൽ രാജിവയ്ക്കാൻ തയാറെന്ന് മന്ത്രി തോമസ് ചാണ്ടി. കൈയേറ്റം തെളിഞ്ഞാൽ എല്ലാ പദവികളും ഉപേക്ഷിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. മാർത്താണ്ഡം കായൽ കൈയേറ്റം സംബന്ധിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആരോപണങ്ങൾക്കു പിന്നിൽ വലിയൊരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ രാജിവയ്ക്കാനില്ല. മുഖ്യമന്ത്രി പറഞ്ഞാൽ രാജിവയ്ക്കാൻ തയാറാണെന്നും തോമസ് ചാണ്ടി പറഞ്ഞു.
തന്റെ പേരിൽ അനധികൃതമായി സ്ഥലം ഉണ്ടെങ്കിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കാൻ തയാറാണെന്ന് തോമസ് ചാണ്ടി നെടുന്പാശേരിയിൽ പറഞ്ഞു.ഒരിഞ്ച് ഭൂമി പോലും താൻ കൈയേറിയിട്ടില്ല. കൈയേറേണ്ട ആവശ്യവുമില്ല- മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞാൽ മാത്രം രാജി: തോമസ് ചാണ്ടി
01:34 AM Sep 23, 2017 | Deepika.com