തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ചുമതല ഇനി മുതൽ സിഐമാർക്കാകും. എസ് ഐമാർ വഹിച്ചിരുന്നു സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല സിഐമാർക്കു നൽകും. സ്റ്റേഷൻ ഭരണം നടത്തിയിരുന്ന എസ്ഐ ഇനി സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ ഒരാളായി മാറും.
രാജ്യത്താകമാനം പോലീസ് സ്റ്റേഷനുകളുടെ ചുമതല ഇൻസ്പെക്ടർമാർക്കു കൈമാറണമെന്ന കേന്ദ്ര പോലീസ് അഥോറിറ്റിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറായതോടെയാണിത്.
ഒന്നിലധികം പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന സർക്കിളിന്റെ ചുമതലയാണ് ഇപ്പോൾ ഇൻസ്പെക്ടർമാർക്കുള്ളത്. 191 സ്റ്റേഷനുകളുടെ ചുമതല ഉടൻ ഇൻസ്പെക്ടർമാർക്കു കൈമാറും. തൊട്ടുപിന്നാലെ മുഴുവൻ സ്റ്റേഷനുകളിലും ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരാകും.
ഇതോടെ ഇനി പരാതികൾ സിഐ നേരിട്ടാകും സ്വീകരിക്കുക. ഇൻസ്പെക്ടർക്കു കീഴിൽ എസ്ഐമാർക്കു ക്രമസമാധാനവും ഗതാഗത നിയന്ത്രണവും ഭരണവും വിഭജിച്ചു നൽകും.
പോലീസ് സ്റ്റേഷന്റെ ചുമതല ഇനി സിഐക്ക്
01:32 AM Sep 23, 2017 | Deepika.com