കൊച്ചി: സാർക്ക് ഉച്ചകോടി അടക്കം പ്രതിസന്ധിയിലായിരിക്കുന്പോൾ ജനകീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടൽ നടത്താനാണു സിപിഎം ശ്രമിക്കുന്നതെന്നു മുൻ മന്ത്രി എം.എ. ബേബി.
കൊച്ചിയിൽ ഇന്നു രാവിലെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി. രാജീവ് തുടങ്ങിയവർ പ്രസംഗിക്കും. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, എന്നിവിടങ്ങളിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ അടക്കം 27 പേർ സമ്മേളനത്തിൽ പങ്കെടുക്കും. പാക്കിസ്ഥാനിൽനിന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെയും അവാമി വർക്കേഴ്സ് പാർട്ടിയുടെയും പ്രതിനിധികൾ താത്പര്യം അറിയിച്ചിരുന്നുവെങ്കിലും വിസ നിഷേധിച്ചതിനാൽ പങ്കെടുക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനം ഇന്നു മുതൽ കൊച്ചിയിൽ
01:24 AM Sep 23, 2017 | Deepika.com