മലപ്പുറം: മാവേലി കനിഞ്ഞ മഹാസൗഭാഗ്യവാനെ തേടി മലപ്പുറം ജില്ലയിൽ നാട്ടുകാരുടെ നെട്ടോട്ടം. ഓണം ബന്പറിന്റെ പത്തുകോടി രൂപ അടിച്ചത് മലപ്പുറം ജില്ലക്കാരനാണെന്ന വിവരത്തെത്തുടർന്നു ജില്ലയിൽ ഭാഗ്യവാനെത്തേടി അന്വേഷണം തുടരുകയാണ്.
സംസ്ഥാന സർക്കാരിന്റെ തിരുവോണം ബന്പർ ലോട്ടറി ഒന്നാം സമ്മാനം എജെ 442876 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. തിരൂരിലെ പ്രധാന ഏജൻസിയുടെ കീഴിൽ പരപ്പനങ്ങാടിയിലെ സബ് ഏജൻസി വിറ്റ ടിക്കറ്റിനാണ് ബന്പർ അടിച്ചതെന്നാണ് വിവരം. എന്നാൽ രാത്രി വൈകിയും ആളെ കണ്ടെത്താനായില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭാഗ്യവാനെ കണ്ടെത്തിയെന്ന നിലയിൽ വ്യാജവാർത്തകൾ പരന്നു. സോഷ്യൽമീഡിയയിലും വ്യാപകപ്രചാരണമാണ് നടന്നത്.
ബന്പർ ഭാഗ്യവാനെത്തേടി മലപ്പുറത്തു നെട്ടോട്ടം
01:19 AM Sep 23, 2017 | Deepika.com