കോട്ടയം: ഇന്ത്യൻ ക്രിസ്റ്റ്യൻ വിമൻസ് മൂവ്മെന്റ് കേരള റീജണ്‍ ഉദ്ഘാടന സമ്മേളനം ഇന്നു രാവിലെ 9.30ന് സിഎസ്ഐ റിട്രീറ്റ് സെന്ററിൽ നടക്കും.
വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ട വനിതകളുടെ കൂട്ടായ്മയാണിത്. പ്രഫ. എസ്. ശാരദക്കുട്ടി, സിസ്റ്റർ ഡോ.നോയൽ റോസ് സിഎംസി, പ്രഫ. സുജ സൂസൻ ജോർജ്, ഡോ.കൊച്ചുറാണി ഏബ്രഹാം, ഓമന മാത്യു, ഷീബ തരകൻ, ജിജി ജോണ്സണ്, ഷിജി വർഗീസ്, ശാന്തി മത്തായി എന്നിവർ പ്രസംഗിക്കും.
ക്രിസ്റ്റ്യൻ വിമൻസ് മൂവ്മെന്റ് സമ്മേളനം
12:38 AM Sep 23, 2017 | Deepika.com